രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് വീണ്ടും പരോള്‍ അനുവദിച്ചു

Posted on: March 8, 2016 12:13 pm | Last updated: March 8, 2016 at 12:13 pm

NALINI_5334fചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന് വീണ്ടും 24 മണിക്കൂര്‍ പരോള്‍ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാസം മരിച്ച പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഒന്നില്‍ പങ്കെടുക്കാനാണ് പരോള്‍. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഫെബ്രുവരി 24ന് നളിനിക്ക് 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു.