പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി; പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

Posted on: March 8, 2016 11:23 am | Last updated: March 8, 2016 at 11:23 am

rapeനോയിഡ: ഡല്‍ഹിയില്‍ 15വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി. 95 ശതമാനം പരുക്കേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ധരാത്രിയാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് അഗ്നി വിഴുങ്ങുന്ന മകളെയാണ്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

20കാരന്റെ ശല്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി പത്താംക്ലാസില്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു.