ഖത്വര്‍ ഗ്യാസ് ആദ്യ കാര്‍ഗോ പാക്കിസ്ഥാനിലെത്തി

Posted on: March 7, 2016 8:14 pm | Last updated: March 7, 2016 at 8:14 pm

cargoദോഹ: പാക്കിസ്ഥാനുമായുണ്ടാക്കിയ ദീര്‍ഘകാലത്തെ പ്രകൃതി വാതക കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിലുള്ള പ്രഥമ ഗ്യാസ് കാര്‍ഗോ പാക്കിസ്ഥാനിലെത്തിയാതി ഖത്വര്‍ ഗ്യാസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പോര്‍ട്ട് ഖാസിമിലാണ് ഗ്യാസ് ഇറക്കിയത്.
അല്‍ ഗത്താറയില്‍നിന്നും ലോഡ് ചെയ്ത് ഖത്വര്‍ ഗ്യാസിന്റെ എല്‍ എന്‍ ജി വെസ്സല്‍ ഫെബ്രുവരി 26നാണ് ഇവിടെ നിന്നും പുറപ്പെട്ടത്. ഖത്വര്‍ ഗ്യാസ് ഉപയോഗിക്കുന്ന ക്യു ഫഌക്‌സ് ഖത്വര്‍ ഗ്യാസ് സേവനം നല്‍കുന്ന എല്‍ എന്‍ ജി ടെര്‍മിനലുകള്‍ ലോക തലത്തില്‍ 60 തികയുന്നു എന്ന സവിശേഷതയും പാക്കിസ്ഥാലിനിലെ ഖസീം പോര്‍ട്ടില്‍ ഗ്യാസ് കാര്‍ഗോ എത്തിയതോടെ ഉണ്ടായെന്ന് അധികൃതര്‍ പറയുന്നു.
ഖത്വര്‍ഗ്യാസിന്റെ മുന്നേറ്റത്തില്‍ ഒരു നാഴികക്കല്ലാണ് പാക്കിസ്ഥാനിലെത്തിയ കാര്‍ഗോ എന്ന് ഖത്വര്‍ ഗ്യാസ് സി ഇ ഒ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു. പാക്കിസ്ഥാന്‍ തങ്ങളുടെ പ്രധാനപ്പെട്ട പുതിയ ഉപഭോക്താവാണ്. ആദ്യ ക്യു ഫഌക്‌സ് കാര്‍ഗോ സുരക്ഷിതമായി അവിടെ എത്തിയതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്.
കമ്പനിക്കൊപ്പം ഓഹരിയുടമകളുടെകൂടി സന്തോഷമാണിതെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളായി തുടര്‍ന്നു വന്ന തയാറെടുപ്പിന്റെ ഫലയമായാണ് ഈ വിജയം നേടാന്‍ കഴിഞ്ഞത്. ഷിപ്പ് ഓണര്‍, പോര്‍ട്ട് ഖാസിം അതോറിറ്റി എന്നിവയുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.
15 വര്‍ഷത്തേക്കാണ് ഖത്വര്‍ ഗ്യാസ് പാക്കിസ്ഥാനുമായി കരാറിലെത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണത്തിന്റെ കൂടി ഭാഗമായാണ് ഗ്യാസ് കരാറിനെ കാണുന്നത്.