റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി അക്രമിച്ച ഏഴ് ബജറംഗ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: March 7, 2016 6:47 pm | Last updated: March 7, 2016 at 6:47 pm

churchറായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച സംഭവത്തില്‍ ഏഴ് ബജറംഗ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സംഭവസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ പിടികൂടിയത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അക്രമികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ട് പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ജയ് ശ്രീറാം വിളികളോടെ ബജറംഗ ദള്‍ പ്രവര്‍ത്തകര്‍ പള്ളി അക്രമിച്ചത്.