കലാഭാവന്‍ മണിയുടെ വിയോഗത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു

Posted on: March 7, 2016 5:18 pm | Last updated: March 7, 2016 at 5:18 pm
SHARE

maniറിയാദ്: കലാഭാവന്‍ മണിയുടെ അകാല വിയോഗത്തില്‍ റിയാദിലെ ചില്ല സര്‍ഗവേദി അനുശോചിച്ചു. വേദനിപ്പിക്കുന്ന ചില സാമൂഹ്യ സാഹചര്യങ്ങളെ അതിജീവിച്ച് തെന്നിന്ത്യന്‍ സിനിമയിലെ സജീവസാന്നിദ്ധ്യമായി മാറിയ മണി എന്നും മാനവികതയുടെ പക്ഷത്തായിരുന്നു. വായനശാലകളുടെ നന്മ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തില്‍ തന്റെ അഛന്റെ സ്മാരകമായി തീര്‍ത്ത സാംസ്‌കാരികനിലയത്തില്‍ മികച്ച ഒരു വായനശാലകൂടി നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. മണിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചില്ല സര്‍ഗവേദി ആദരാഞ്ജലി അര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here