National
ഐഎന്‍എസ് വിരാടില്‍ തീപ്പിടുത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു
പനാജി: ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ചീഫ് എന്‍ജിനീയര്‍ അഷു സിംഗ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ഗോവയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പലിന്റെ ബോയിലര്‍ റൂമില്‍ അഗ്നിബാധയുണ്ടായത്. ഉടന്‍ തീ അണക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചു.
---- facebook comment plugin here -----