അനാഥരായ കുട്ടികളെ അവധിക്കാലത്ത് വീട്ടിലേക്ക് ക്ഷണിക്കാമോ എന്ന് കോഴിക്കോട് കളക്ടര്‍

Posted on: March 6, 2016 5:11 pm | Last updated: March 9, 2016 at 10:56 am
SHARE

COLLECTOR2കോഴിക്കോട്: അവധിക്കാലത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അനാഥരായ
കുട്ടികളെ തങ്ങളുടെ കുടുംബത്തിെല അതിഥികളായി സ്വീകരിക്കാമോ എന്ന് കോഴിക്കോട് ജില്ലകളക്ടര്‍ എന്‍ പ്രശാന്ത്. ഫേസ്ബുക്കിലൂടെയാണ് അനാഥ കുട്ടികളെ സ്‌നേഹിക്കാനും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയുമായി കളക്ടര്‍ രംഗത്ത് വന്നിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിന് ആഗ്രഹമുള്ള കുറേയധികം കുട്ടികള്‍ ഇവിടെയുണ്ടെന്നും അവരെ സ്‌നേഹിക്കാന്‍ തയ്യാറുള്ളവരുണ്ടോയെന്നും കളക്ടര്‍ ചോദിക്കുന്നു.

അവധിക്കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ നമ്മുക്കുണ്ടെന്നും എന്നാല്‍ അവധിക്കാലം വരരുതെന്ന് പ്രാര്‍ത്ഥിക്കുന്ന കുറച്ച് കുട്ടികള്‍ കോഴിക്കോട് ജില്ലയിലുണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പോവാനൊരു കുടുംബമില്ലാത്ത ഈ കുട്ടികളില്‍ ചിലരെയെങ്കിലും അവധിക്കാലത്ത് കുറച്ച് ദിവസത്തേക്കെങ്കിലും തങ്ങളുടെ കുടുംബത്തിലേക്ക് അതിഥികളായി സ്വീകരിക്കാന്‍ തയ്യാറുള്ള കോഴിക്കോട്ടുകാരെ അന്വേഷിക്കുകയാണ് കോഴിക്കോട് കളക്ടര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952378920 നമ്പറില്‍ വിളിക്കാം. [email protected] എന്ന ഇമെയിലില്‍ എഴുതിയാലും മതി.

അവധിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ നമുക്കെല്ലാമുണ്ട്. പണ്ടത്തേക്കാളും തിരക്കു പിടിച്ച ജീവിതമാണെങ്കിൽ പോലും നമ്മുടെ കുട്…

Posted by Collector, Kozhikode on Saturday, March 5, 2016

LEAVE A REPLY

Please enter your comment!
Please enter your name here