പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകളില്‍ വിട്ടുവീഴ്ചയില്ല: കെഎം മാണി

Posted on: March 5, 2016 8:58 pm | Last updated: March 6, 2016 at 11:01 am
SHARE

k m maniകോട്ടയം: പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് കോണ്‍ഗ്രസുമായുള്ള സീറ്റു വിഭജന ചര്‍ച്ചയില്‍ കെ എം മാണി വ്യക്തമാക്കി. അതേ സമയം സീറ്റ് ചര്‍ച്ചയില്‍ അതൃപ്തിയില്ലെന്നും എന്നാല്‍ പൂര്‍ണതൃപ്തനല്ലെന്നും മാണി പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ സീറ്റ് ചര്‍ച്ചകളില്‍ തൃപ്തനാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരസ്പര ധാരണയോടുകൂടിയാണ് യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നത്. സീറ്റ് വിഭജന പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കും. കേരള കോണ്‍ഗ്രസുമായി അടുത്ത ചര്‍ച്ച 10ാം തിയതി തിരുവനന്തപുരത്ത് നടക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഉമ്മന്‍ചാണ്ടിക്കും മാണിക്കും പുറമെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജോസ് കെ. മാണി, ജോയ് എബ്രഹാം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.