ഫാറൂഖ് കോളേജില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുവെന്ന് യുവജന കമ്മീഷന്‍

Posted on: March 5, 2016 6:40 pm | Last updated: March 5, 2016 at 6:40 pm

farook collegeകോഴിക്കോട്:ഫാറൂഖ് കോളജില്‍ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വിഭാഗം വിദ്യാര്‍ത്ഥികളുടെ ആരോപണത്തെ ശരിവെച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കോളജ് ക്യാംപസില്‍ ലിംഗ അസമത്വം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാംപസില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി റെസ്റ്റ് സോണ്‍ വേര്‍തിരിക്കുന്നതും ക്യാന്റീനിലും മറ്റും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ന്ന് ഇരിക്കാന്‍ അനുവദിക്കാത്തതും വിവേചനമാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ച് ലിംഗനീതി ഉറപ്പാക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ ഇടകലര്‍ന്ന് ഇരുന്നതിനെ തുടര്‍ന്ന് അധ്യാപകന്‍ ക്ലാസില്‍നിന്ന് ഏതാനും പേരെ ഇറക്കി വിട്ടതിനെ തുടര്‍ന്നാണ് ഫാറൂഖ് കോളജില്‍ ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് വിവാദം നവ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുകയായിരുന്നു. തുവിവാദങ്ങള്‍ കത്തിപ്പടര്‍ന്ന സാഹചര്യത്തിലാണ സര്‍ക്കാര്‍ യുവജന കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.