ജെഎന്‍യു: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അമിത്ഷാ

Posted on: March 5, 2016 3:57 pm | Last updated: March 5, 2016 at 3:57 pm
SHARE

Amith sha...ലക്‌നൗ: ജെഎന്‍യു പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി പ്രസിഡന്റ് അമിത്ഷാ. ദേശവിരുദ്ധരെ പിന്തുണക്കുകയും ദേശസ്‌നേഹികളായി ചിത്രീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് അപമാനകരമെന്നാണ് അമിത്ഷായുടെ പ്രതികരണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ ന്യായീകരിക്കുകയാണെന്നും ജെഎന്‍യു വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ നടന്ന യുവമോര്‍ച്ച ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അമിത്ഷായുടെ പ്രതികരണം.