വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

Posted on: March 5, 2016 10:01 am | Last updated: March 5, 2016 at 10:01 am
SHARE

voters-listതിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതിയായ ഏപ്രില്‍ 29 വരെ പേര് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുമെങ്കിലും ഏപ്രില്‍ 19 വരെ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമെ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയൂ. അപേക്ഷ നല്‍കി ഹിയറിംഗ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പത്ത് ദിവസം വേണ്ടി വരുമെന്നത് കൊണ്ടാണിത്. അതേസമയം, വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി 1,20415 പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ കെ മാജി അറിയിച്ചു. മരിച്ചവരും വ്യാജന്‍മാരുമാണിത്.
വ്യാജന്‍മാരും ഇരട്ടിപ്പ് വന്നവരുമായി 38,399 പേരെയും മരണപ്പെട്ട 82,016 പേരെയുമാണ് ഒഴിവാക്കിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെയൊരു ക്യാമ്പയിന്‍ നടത്തിയത്. ഈ പ്രക്രിയ തുടരുകയാണ്. പേര് ചേര്‍ക്കാനും ഒഴിവാക്കാനും ഇനിയും അവസരം ഉള്ളതിനാല്‍ ഏപ്രില്‍ 29ന് ശേഷം മാത്രമെ അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കു.
വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും ബൂത്ത് ഏതെന്ന് അറിയാനും തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. (www. ceo.kerala.gov.in.)
എസ് എം എസ് വഴി വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. ELE എന്ന് ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് വിട്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി 54242 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ മതി. ജില്ലാകലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും ഏര്‍പ്പെടുത്തിയ ടച്ച് സ്‌ക്രീന്‍ സംവിധാനം വഴിയും പേരുണ്ടോയെന്ന് പരിശോധിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here