Connect with us

Kasargod

ശൈഖ് രിഫായി: ജനസേവന രംഗത്തെ മഹിത മാതൃക -എസ് വൈ എസ്

Published

|

Last Updated

കുമ്പഡാജെ: ആത്മീയ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് അത്യപൂര്‍വമായ ജീവിതം കാഴ്ചവെച്ച ശൈഖ് അഹ്മദുല്‍ കബീര്‍ രിഫായിയുടെ ജീവിതം സാമൂഹ്യപ്രവര്‍ത്തന ഗോദയിലെ മഹിത മാതൃകയാണെന്ന് എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് സഖാഫി പറഞ്ഞു.
സോണ്‍ കമ്മറ്റി നടത്തിവരുന്ന ഹഫ്‌ലത്തു രിഫായ്യിയയുടെ കുംബഡാജ സര്‍ക്കിള്‍ പാവൂറഡുക്ക സുന്നീ മദ്‌റസയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കിള്‍ പ്രസിഡന്റ് അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക അധ്യക്ഷത വഹിച്ചു.ബഷീര്‍ സഖാഫി കൊല്ല്യം മുഖ്യപ്രഭാഷണം നടത്തി. സൈഫുദ്ദീന്‍ സഅദി നെക്രാജെ രിഫായി മാല ആലപിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അഷ്‌റഫ് മൗലവി തുപ്പക്കല്‍, എ കെ സഖാഫി കന്യാന,ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുല്ല മുസ്‌ലിയാര്‍ കുദിങ്കില, അസീസ് ഹിമമി ഗോസാഡ, ഹാഫിള് എന്‍ കെ എം മഹഌരി ബെളിഞ്ച, എസ് മുഹമ്മദ് മുസ്‌ലിയാര്‍, മൊയ്തീന്‍ കുഞ്ഞി എപി സര്‍ക്കിള്‍, അഷ്‌റഫ് സഖാഫി, അബ്ദുല്ല സഅദി തുപ്പക്കല്‍, ഉമര്‍ അന്നടുക്ക, ഹാരിസ് മുനിയൂര്‍, ജാഫര്‍ മാര്‍പ്പിനടുക്ക, ബഷീര്‍ കുറൂഞ്ചി സംബന്ധിച്ചു.

---- facebook comment plugin here -----

Latest