സൗദിയില്‍ വാഹനാപകടം: രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു

Posted on: March 4, 2016 9:55 pm | Last updated: March 4, 2016 at 9:56 pm

soudi accidentജിദ്ദ: സൗദിയിലെ ജിദ്ദ മദീന റോഡില്‍ തൂവ്വലിനടുത്തുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് അത്തോളി ഒയാസിസ് വീട്ടില്‍ ശമലിന്റെ ഭാരൃ മൊകേരി സ്വദേശിനി സമീറ ശമലും(32) ശമലിന്റെ ഉമ്മ ആസിയ(57)യും മരിച്ചു. ഇരുവരുടെയും മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സമീറയുടെ രണ്ട് പെണ്‍മക്കളില്‍ രണ്ടാമത്തെ മകള്‍ അനബിയ(3) അത്യാസന്ന നിലയില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി മക്കയില്‍ചെന്ന് ഉംറ നിര്‍വ്വഹിച്ച ശേഷം ജിദ്ദയില്‍ താമസ സ്ഥലത്ത് തിരിച്ചെത്തിയ ഇവര്‍ ഇന്ന് രാവിലെ ആറരയ്ക്ക് ജിദ്ദയില്‍ നിന്നും വീണ്ടും മദീന സിയാറത്തിനായി പുറപ്പെട്ടതായിരുന്നു. ഏകദേശം ഏഴ് മണിയോടടുത്ത് തൂവ്വലിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പിറകെ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. സമീറ, ആസിയ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ശമല്‍, മൂത്ത മകള്‍ അലീന്‍(7), ശമലിന്റെ പിതാവ് മുഹമ്മദലി(62) എന്നിവര്‍ക്ക് പ്രാഥമിക ചികിത്‌സ നല്‍കി വിട്ടയച്ചു.