നക്‌സല്‍ ആക്രമണം : മലയാളി ഉള്‍പ്പെടെ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: March 4, 2016 8:17 pm | Last updated: March 4, 2016 at 8:17 pm
liju
കൊല്ലപ്പെട്ട മലയാളി സൈനികന്‍ ലിന്‍ജു

റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്നു സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാലരാമപുരം സ്വദേശി എന്‍. ലിന്‍ജു (24) ആണ് ആക്രമണത്തില്‍ മരിച്ച മലയാളി. ഫത്തേ സിംഗ്, ലക്ഷ്മണ്‍ സിംഗ് എന്നിവരാണ് മരിച്ച മറ്റു സൈനികര്‍.

കഴിഞ്ഞ ദിവസം ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. വ്യാഴാഴ്ച സിആര്‍പിഎഫിന്റെ പതിവ് പെട്രോളിംഗിനിടെ സുക്മ ജില്ലയിലെ ദബാനാര്‍ക്കയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.