കെ എന്‍ എ ഖാദറിന് അപ്രതീക്ഷിത തിരിച്ചടി

Posted on: March 4, 2016 11:06 am | Last updated: March 4, 2016 at 11:06 am

kna khaderമലപ്പുറം: ഒരിക്കല്‍ കൂടി മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കുമെന്ന് തന്നെയായിരുന്നു വള്ളിക്കുന്ന് എം എല്‍ എ അഡ്വ. കെ എന്‍ എ ഖാദര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം മറിച്ചായിരുന്നു.
സി പി ഐയില്‍ നിന്ന് മുസ്‌ലിം ലീഗിലെത്തിയ കെ എന്‍ എ ഖാദര്‍ വള്ളിക്കുന്ന് മണ്ഡലത്തിലെ ജനകീയ എം എല്‍ എ ആയിരുന്നെങ്കിലും അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന വിമര്‍ശമാണ് തിരിച്ചടിയായത്. ഇന്നലെ പ്രഖ്യാപിച്ചവരില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കൂടാതെ ഇദ്ദേഹം മാത്രമാണ് പാണക്കാട്ട് യോഗത്തില്‍ പങ്കെടുക്കാനെത്തി യിരുന്നത്.
സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കരുതി പാണക്കാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സീറ്റില്ലെങ്കിലും മുസ്‌ലിം ലീഗിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിര ഞ്ഞെ ടുത്ത വിവരം അദ്ദേഹത്തെ ഹൈ ദരലി തങ്ങള്‍ തന്നെ നേരിട്ട് അറിയിച്ചു. പിന്നീട് മാധ്യമ ങ്ങള്‍ക്ക് മുന്നില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നട ത്തു മ്പോള്‍ അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കിലും മുഖം വിവര്‍ണമായിരുന്നു. സ്ഥാനാര്‍ഥിത്വം നഷ്ടമായതിന്റെ ദു:ഖം അദ്ദേഹത്തിന്റെ മുഖത്തും ശരീര ഭാഷയിലും പ്രകടമായിരുന്നു.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എഴുത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏതാനും വാക്കുകള്‍ മാത്രമാണ് പറഞ്ഞത്. ‘
പാര്‍ട്ടി നിയോഗിച്ച സ്ഥാനം ഏറ്റെടുത്ത് മുന്നോട്ടും പോകും’. വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കെ പി എ മജീദും കുഞ്ഞാലിക്കുട്ടിയും ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.