പോരാട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഇന്ത്യക്കുള്ളിലെ സ്വാതന്ത്യത്തിന് വേണ്ടിയാണെന്ന് കന്‍ഹയ്യകുമാര്‍

Posted on: March 3, 2016 10:55 pm | Last updated: March 4, 2016 at 11:20 am

kanayyaന്യൂഡല്‍ഹി: ജെഎന്‍യുപോരാട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല ഇന്ത്യക്കുള്ളിലെ സ്വാതന്ത്യത്തിന് വേണ്ടിയാണൈന്ന് കന്‍ഹയ്യകുമാര്‍. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. പട്ടിണിയില്‍ നിന്നും ജാതി വ്യവസ്ഥയില്‍ നിന്നും അഴിമതിയില്‍ നിന്നുമാണ് നമുക്ക് മോചനം വേണ്ടത്. ജെഎന്‍യുവിനെ തകര്‍ക്കാന്‍ സംഘപരിവാറിന്റെ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഇതുവരെ നടന്നതെല്ലാം ഇതിന്റെ ഭാഗമാണെന്നും കന്‍ഹയ്യ പറഞ്ഞു. സത്യമേ വ ജയതേ ഇന്ത്യന്‍ ജനതയുടെ മുദ്രാവാക്യം, മോദിക്കും സംഘ്പരിവാറിനും ഇത് ബാധകമല്ല ജെഎന്‍യുവിനും രോഹിത് വെമുലയ്ക്കും വേണ്ടി പോരാടിയവര്‍ക്ക് നന്ദിയുണ്ടെന്നുംകന്‍ഹയ്യകൂട്ടിച്ചേര്‍ത്തു. ജെഎന്‍യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കന്‍ഹയ്യ
കുമാര്‍.