എന്‍ ആര്‍ ഐ കമ്മീഷന്‍ നിയമനം: പ്രവാസികള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും – ഡോ. ഷംഷീര്‍

Posted on: March 3, 2016 8:01 pm | Last updated: March 3, 2016 at 8:01 pm

dr shamsheer vayalilഅബുദാബി: പ്രവാസി മലയാളികളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഏകീകൃത സംവിധാനമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി കമ്മീഷന്‍ വലിയ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണെന്ന് കമ്മീഷന്‍ അംഗമായി നിയമിതനായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാന ഗവര്‍മെന്റ് ഇത് ആദ്യമായാണ് പ്രവാസികള്‍ക്കായി ഇത്തരത്തില്‍ അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ പ്രവാസി കമ്മീഷന്‍ നടപ്പിലാക്കുന്നത്.കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും
സംരക്ഷിക്കാനും അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കാനുമുളള കമ്മീഷന്റെ ഉത്തരവാദിത്വം നടപ്പാക്കാന്‍ പ്രവാസികള്‍ക്കൊപ്പം നിന്ന് പരിശ്രമിക്കുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു.

പ്രവാസികളുടെ വോട്ടവകാശത്തിനായി സുപ്രീം കോടതിയില്‍ ഏറെ നാളായി നിയമ പോരാട്ടം നടത്തുന്ന യുവവ്യവസായി കൂടിയാണ് ഡോ. ഷംഷീര്‍.