മേഖലയിലെ പത്ത് സമ്പന്നരില്‍ ഖത്വരി വ്യവസായിയും

Posted on: March 3, 2016 8:01 pm | Last updated: March 3, 2016 at 8:01 pm
ശൈഖ് ഫൈസല്‍ ബിന്‍  ഖാസിം അല്‍ താനി
ശൈഖ് ഫൈസല്‍ ബിന്‍
ഖാസിം അല്‍ താനി

ദോഹ: ഫോര്‍ബ്‌സ് പുറത്തുവിട്ട ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ജി സി സിയിലെ ആദ്യപത്തില്‍ ഖത്വരിയും. ഖത്വര്‍ വ്യവസായി ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനിയാണ് ജി സി സിയിലെ അതിസമ്പന്നരായ പത്തുപേരില്‍ ഉള്‍പ്പെട്ടത്. ഫോര്‍ബ്‌സ് പട്ടികയില്‍ ലോകത്തെ 906ാമത്തെ സമ്പന്നാണ് ഹോട്ടല്‍ വ്യവസായിയായ അദ്ദേഹം. രണ്ട് ബില്യന്‍ ഡോളര്‍ ആണ് 68കാരനായ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനിയുടെ ആസ്തി.
ജി സി സിയില്‍ ആദ്യ പത്ത് അതിസമ്പന്നരില്‍ അഞ്ചും യു എ ഇ പൗരന്മാര്‍ ആണ്. നാലുപേര്‍ സഊദികളുമാണ്. മേഖലയില്‍ സഊദി അറേബ്യക്കാരനായ അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സഊദ് രാജകുമാരനാണ് ഒന്നാമത്. ലോകത്തെ 41ാമത്തെ സമ്പന്നനാണ് അദ്ദേഹം. 60കാരനായ അദ്ദേഹത്തിന്റെ ആസ്തി 18.3 ബില്യന്‍ ഡോളര്‍ ആണ്. നിക്ഷേപമാണ് മേഖല. സഊദിയായ മുഹമ്മദ് അല്‍ അമൂദിയാണ് രണ്ടാം സ്ഥാനത്ത്. ലോകതലത്തില്‍ 138 ാം റാങ്ക് ആണ് 69കാരനായ അദ്ദേഹത്തിന്. ഇന്ധനം, മറ്റ് വ്യവസായ രംഗത്തെ അതികായനായ അദ്ദേഹത്തിന്റെ ആസ്തി 8.4 ബില്യന്‍ ഡോളര്‍ ആണ്. യു എ ഇ പൗരനായ മാജിദ് അല്‍ ഫുതൈമും കുടുംബവുമാണ് മൂന്നാമത്. 270 ആണ് ലോകറാങ്ക്. റിയല്‍ എസ്റ്റേറ്റ്, ചില്ലറ വില്‍പ്പനമേഖല തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സ്വത്ത് 5.1 ബില്യന്‍ ഡോളര്‍ ആണ്. യു എ ഇക്കാരന്‍ തന്നെയായ അബ്ദുല്ല ബിന്‍ അഹ്മദ് അള്‍ ഗുറൈറും കുടുംബവുമാണ് നാലാമത്. 286ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ ആസ്തി 4.9 ബില്യന്‍ ഡോളര്‍ ആണ്. സഊദിയായ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍ കബീര്‍ രാജകുമാരന്‍ ആണ് അഞ്ചാം സ്ഥാനത്ത് . 477 ാം റാങ്ക് നേടിയ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 3.5 ബില്യന്‍ ഡോളര്‍ ആണ്. ഡയറി ഫാം ആണ് 62കാരനായ അദ്ദേഹത്തിന്റെ വ്യവസായ മേഖല. ആറാം സ്ഥാനക്കാരനായ ഹുസൈന്‍ സജ്‌വാനി യു എ ഇ പൗരനാണ്. 527 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ ആസ്തി 3.2 ബില്യന്‍ ഡോളര്‍ ആണ്. റിയല്‍ എസ്റ്റേറ്റ് ആണ് 63കാരനായ അദ്ദേഹത്തിന്റെ ആസ്തി. യു എ ഇക്കാരനായ അബ്ദുല്ല അല്‍ ഫുത്തൈം ആണ് ഏഴാമത്. 549 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ ആസ്തി 3.1 ബില്യന്‍ ഡോളര്‍ ആണ്. ഓട്ടോ ഡീലര്‍, നിക്ഷേപം മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സഊദിക്കാരനായ മുഹമ്മദ് അല്‍ ഈസയും കുടുംബവുമാണ് എട്ടാം സ്ഥാനത്തുള്ളത്. 771 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ ആസ്തി 2.4 ബില്യന്‍ ആണ്. നിക്ഷേപമാണ് മേഖല. യു എ ഇക്കാരനായ സെയ്ഫ് അല്‍ ഗുരൈറും കുടുംബവുമാണ് ഒമ്പതാം സ്ഥാനത്ത്. ആഗോളതലത്തില്‍ 810 റാങ്കുകാരനായ അദ്ദേഹത്തിന്റെ ആസ്തി 2.2 ബില്യന്‍ ആണ്.