യാത്രയയപ്പ് നല്‍കി

Posted on: March 3, 2016 3:48 pm | Last updated: March 3, 2016 at 3:48 pm

Sayed Habib to Hamza Saqafiജിദ്ദ: 17 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയും ജിദ്ദ ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ഭാരവാഹിയുമായിരുന്ന ഹംസ സഖാഫി പൊട്ടിക്കല്ലിന് ഊഷമളമായ യാത്രയയപ്പ് നല്‍കി. ശറഫിയ്യ മര്‍ഹബയില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ഹംസ സഖാഫിക്ക് ഉപഹാരം നല്‍കി. ശാഫി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ സഅദി ക്ലാരി പ്രഭാഷണം നടത്തി. ഹംസ സഖാഫി യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി. അബ്ദു റഹ്മാന്‍ മളാഹിരി,ശറഫുദ്ദീന്‍ നിസാമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.