കാശ്മീര്‍ ഏറ്റുമുട്ടല്‍: മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Posted on: March 3, 2016 10:26 am | Last updated: March 3, 2016 at 5:36 pm

armyശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയില്‍ ത്രാല്‍ പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ മൂന്ന് പേരും സേനയ്ക്ക് സേനയ്ക്ക് നേരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. ആഷിക് ഹുസൈന്‍ ഭട്ട്, മുഹമ്മദ് ഇസാഖ് പാരേ, ആസിഫ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭട്ട് എന്നയാള്‍ക്ക് കഴിഞ്ഞ കൊല്ലം ഉധംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയതില്‍ പങ്കുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു. തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.