ഇറോം ശാര്‍മിള വീണ്ടും അറസ്റ്റില്‍

Posted on: March 3, 2016 9:43 am | Last updated: March 3, 2016 at 9:43 am
SHARE

irom sharmilaന്യൂഡല്‍ഹി: പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 വര്‍ഷമായി നിരാഹാര സമരം നടത്തി വരുന്ന മണിപ്പൂരി മനുഷ്യാവകാശ പോരാളി ഇറോം ശര്‍മിളയെ ആത്മഹത്യാക്കുറ്റം ചുമത്തി വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇറോം ശര്‍മിളയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി ഉത്തരവ് പ്രകാരം മോചിപ്പിച്ചത്. ഇതോടെ വീണ്ടും നിരാഹാര സമരം ആരംഭിച്ച ഇറോം ശര്‍മിളയുടെ ആരോഗ്യനില വഷളായതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ബലം പ്രയോഗിച്ച് മൂക്കിലൂടെ ഭക്ഷണം നല്‍കുന്നുണ്ട്.
2000 നവംബറില്‍ ഇംഫാലില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടതോടെയാണ് സൈനികര്‍ക്ക് അമിതാധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ മണിപ്പൂരിന്റെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന -ഇറോം ശര്‍മിള നിരാഹാരം ആരംഭിച്ചത്.