ഫോബ്‌സ് അതിസമ്പന്നരുടെ പട്ടികയില്‍ യൂസുഫലി ആദ്യ 500ല്‍ ഇടം നേടിയ ഏക മലയാളി

Posted on: March 3, 2016 1:08 am | Last updated: March 3, 2016 at 1:09 am

ma yousuf aliകൊച്ചി: ഫോബ്‌സ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളി വ്യവസായിയും ലുലു മേധാവിയുമായ എം എ യൂസുഫലിക്ക് ആഗോള പട്ടികയില്‍ ആദ്യ 500ല്‍ ഇടം ലഭിച്ചു. ആദ്യത്തെ 500ല്‍ ഇടം പിടിച്ച ആദ്യത്തെ മലയാളിയാണ് യൂസുഫലി.
4.2 ബില്യന്‍ യു എസ് ഡോളറാണ്(25,200 കോടി രൂപ) യൂസഫലിയുടെ ആസ്തി. ആഗോള പട്ടികയില്‍ യൂസുഫലിക്ക് യഥാക്രമം 368ാം സ്ഥാനവും ഇന്ത്യയില്‍ പതിമൂന്നാം സ്ഥാനവുമാണുള്ളത്. ആകെ എട്ട് മലയാളികള്‍ പട്ടികയില്‍ ഇടം പിടിച്ചു. രവി പിള്ള, സണ്ണി വര്‍ക്കി, എസ് ഗോപാലകൃഷ്ണന്‍, ആസാദ് മൂപ്പന്‍, ടി എസ് കല്യാണരാമന്‍, ജോയ് ആലുക്കാസ്,എസ് ഡി ഷിബുലാല്‍ എന്നിവരാണ് മറ്റു മലയാളികള്‍.