നാട്ടുകാരെ വിറപ്പിച്ച കാട്ടുപോത്തിനെ പിടികൂടി

Posted on: March 3, 2016 5:48 am | Last updated: March 3, 2016 at 12:51 am
pudungaram  peples
പിടികൂടിയ കാട്ടുപോത്തിനെ വാഹനത്തില്‍ കയറ്റുവാന്‍ കൊണ്ടുപോകുന്നു

പുതുനഗരം: നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്തിനെ യുവാക്കളുടെ സംഘം പിടിച്ചുകെട്ടി. പുതുനഗരത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലും പറമ്പിലുമെത്തിയ കാട്ടുപോത്തിന് പിടികൂടുവാന്‍ വനംവകുപ്പും പോലീസും സന്നദ്ധമാകാത്തതിനെ തുടര്‍ന്ന് ഇറച്ചി വില്‍പന കേന്ദ്രത്തിലെ യുവാക്കളെത്തിയാണ് കാട്ടുപോത്തിനെ പിടിച്ചുകെട്ടിയത്. കാട്ടുപോത്തിനെ കെട്ടുന്നതിനിടെ ഷനോജ്(30), ഷാജഹാന്‍(28) എന്നിവര്‍ക്ക് പരുക്കേറ്റു.
കയറുകള്‍ ഉപയോഗിച്ച് കെണിയുണ്ടാക്കി കെട്ടിയാണ് പോത്തിനെ പിടികൂടിയത്. തുടര്‍ന്ന് പോത്തിന് പോറലേല്‍ക്കാതെ വനംവകുപ്പിന്റെ സഹായത്തോടെ വാഹനത്തിലെത്തിച്ചു. കാട്ടുപോത്തിനെ പിടികൂടിയതറിഞ്ഞ് എത്തിയ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു. വൈകുന്നരം മൂന്നരയോടെ പിടിച്ചുകെട്ടിയ കാട്ടുപോത്തിനെ അഞ്ച് മണിയോടെ നെല്ലിയാമ്പതിയിലെ വനത്തില്‍ കൊണ്ടുവിട്ടു. കൊല്ലങ്കോട് റേഞ്ച് ഓഫീസര്‍ മുഹമ്മദ് സഹീര്‍, റാപ്പിഡ് ആക്ഷന്‍ ടീമിലെ ഹാഷിം, നെല്ലിയാമ്പതി ഫഌയിംഗ് സക്വാഡിലെ സുമേഷ്, സെഷന്‍ ഫോറസ്റ്റര്‍ ഷാജഹാന്‍ പുതുനഗരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.