തദ്ദേശ ജനപ്രതിനിധികളുടെ വേതനം ഇരട്ടിയാകും

Posted on: March 3, 2016 6:00 am | Last updated: March 3, 2016 at 12:00 am

351937-264099-money-motifതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വേതനവര്‍ധനവിന് മന്ത്രിസഭയുടെ അംഗീകാരം. അധ്യക്ഷന്മാരടക്കം എല്ലാ ജനപ്രതിനിധികള്‍ക്കും നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി വേതനം ലഭിക്കും.
അധ്യക്ഷന്മാരുടെ വേതനത്തില്‍ മന്ത്രിമാരുടെ ഏകോപന സമിതി ശിപാര്‍ശ ചെയ്ത മൂന്നിരട്ടി വര്‍ധന അംഗീകരിച്ചില്ല. പുതിയ വര്‍ധന ഏപ്രിലില്‍ നിലവില്‍ വരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നഗരസഭാ മേയര്‍മാരുടെയും വേതനം 7,900ത്തില്‍ നിന്ന് 30,000 ആക്കാനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ വേതനം 6,600ത്തില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനുമാണ് സമിതി ശിപാര്‍ശ ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെതും മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍മാരുടെതും 7,300 ല്‍നിന്ന് 22,000 ആക്കാനായിരുന്നു ശിപാര്‍ശ.