ഛത്തീസ്ഗഡില്‍ 16 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി

Posted on: March 2, 2016 10:17 pm | Last updated: March 2, 2016 at 10:17 pm

MAOISTറായ്പൂര്‍: ഛത്തീസ്ഗഡില്‍ 16 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. പോലീസിനു വിവരം ചോര്‍ത്തി നല്‍കിയെന്നാരോപിച്ചായിരുന്നു നക്‌സല്‍ കൂട്ടക്കൊല. നാരായണപുര്‍ ജില്ലയിലെ അബൂജ്മാദ് ഏരീയയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്.

ഈ പ്രദേശത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നക്‌സലുകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമത്തിലെത്തിയ നക്‌സലുകള്‍ ഒറ്റുകാരെന്നാരോപിച്ച് പിടികൂടിയ ആളുകളെ വെടിവച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ആക്രമണം നിരാശാജനകമാണെന്നും തക്കതായ മറുപടി നല്‍കുമെന്നും ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി അജയ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.