‘ഒരു കൈതാങ്ങ്’പദ്ധതിയുമായി ഒ.ഐ.സി.സി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി

Posted on: March 2, 2016 6:36 pm | Last updated: March 2, 2016 at 6:36 pm

5c0d5bd0-199a-460a-9c6e-dbb27874c2e9ജിദ്ദ: ഒ.ഐ.സി.സി. ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ പഞ്ചായത്തിലുള്ള നിര്‍ധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുന്ന ‘ഒരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി നെല്ലിക്കാപറമ്പ് സ്വദേശി ശാന്തക്കുള്ള ധനസഹായം ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് ജാഫറലി പാലക്കോട് ഒ.ഐ.സി.സി. കണ്ണമംഗലം പഞ്ചായത്ത് കമിറ്റി ജന:സെക്രട്ടറി ഇല്യാസ് കണ്ണമംഗലത്തിന് നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഒ.ഐ.സി.സി. കണ്ണമംഗലം പഞ്ചായത്ത് കമിറ്റി പ്രസിഡന്റ് മജീദ് ചേറൂര്‍, ട്രഷറര്‍ വി.പി. കുട്ടിമോന്‍, ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് മുസ്തഫ തൃത്താല, ഒ.ഐ.സി.സി മലപ്പുറം ജില്ല ട്രഷറര്‍ അഫ്‌സല്‍ പുളിയാളി, ഒ.ഐ.സി.സി മലപ്പുറം ജില്ല വൈ:പ്രസിഡന്റ് സക്കീറലി കണ്ണേത്ത്, തണല്‍ ചാരിറ്റി ചെയര്‍മാന്‍ ബാവ പേങ്ങാടാന്‍, തലാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷാനവാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.