Connect with us

International

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

Published

|

Last Updated

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ഇരട്ടം സ്‌ഫോടനം. ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റു. എന്നാല്‍ പരുക്കേറ്റവരില്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ ആരുമില്ലെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.10പേര്‍ക്ക് പരിക്കേറ്റിട്ടു ണ്ട്.

ഉച്ചയോടെ കാറിലെത്തിയ ഭീകരരില്‍ ഒരാള്‍ കോണ്‍സുലേറ്റിനുള്ളിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് ഭീകരരവും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. കോണ്‍സുലേറ്റിനുള്ളില്‍ കടക്കുന്നതിനു മുന്‍പുതന്നെ നാലു ഭീകരരെയും സൈന്യം വധിച്ചു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സും അഫ്ഗാന്‍ സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ഇറാന്റെയും പാകിസ്താന്റെയും കോണ്‍സുലേറ്റുകള്‍ ആക്രമണം നടന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിന് തൊട്ടടുത്തുള്ള പാകിസ്താനി കോണ്‍സുലേറ്റിനുനേരെ ജനവരിയില്‍ ഭീകരാക്രമണം നടന്നിരുന്നു.

Latest