സൂപ്പര്‍ ട്യൂസ്‌ഡെയില്‍ ട്രംപിനും ഹിലാരിക്കും മികച്ച ജയം

Posted on: March 2, 2016 12:22 pm | Last updated: March 2, 2016 at 3:13 pm

hilariവാഷ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ ചൊവ്വയിലെ പതിനൊന്ന് സ്റ്റേറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപിനും മികച്ച ജയം. ഇരുവരും ഏഴ് സ്റ്റേറ്റുകളില്‍ വീതം ജയിച്ചു. ഹിലാരിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയ ബെര്‍ണി സാന്റേഴ്‌സണ്‍ അഞ്ചിടത്ത് വിജയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ട്രംപ് വരാനുള്ള സാധ്യതകള്‍ ഇതോടെ ശക്തമായി.

അലബാമ, മസാച്ചുസൈറ്റ്‌സ്, ജോര്‍ജിയ, വിര്‍ജീനിയ, ടെന്നസ്സി എന്നീ സംസ്ഥാനങ്ങളാണ് ട്രപ് നേടിയത്. ടെക്‌സാസ്, ഒക്‌ലഹോമ എന്നിവിടങ്ങളില്‍ ട്രംപ് പരാജയപ്പെട്ടു. അലബാമ, അര്‍കന്‍സാസ്, ജോര്‍ജിയ, ടെന്നസ്സി, ടെക്‌സാസ്, വിര്‍ജിനിയ എന്നിവിടങ്ങളില്‍ ഹിലാരി വിജയിച്ചു. ഒക്‌ലോഹമ, വെര്‍മോണ്ട് എന്നിവിടങ്ങളില്‍ ഹിലാരി പരാജയപ്പെട്ടു.