ഭാര്യയേയും മകനെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു

Posted on: March 2, 2016 9:09 am | Last updated: March 2, 2016 at 9:09 am

deathപയ്യോളി: ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമാള്‍പുരം കുന്നുമ്മല്‍ നജാത്ത് ഇസ്മയിലാണ് (45) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭാര്യ നസീമ (40), മകന്‍ നാസിം (8) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഇസ്മയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഭാര്യയെ കയര്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭാര്യക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മകന്‍ നാസിമിനെയും കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന ഉമ്മ ഫാത്തിമ നിലവിളിച്ചതോടെ ഇവരെയും മറ്റൊരു മകനായ നബീലിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ, പ്ലസ്ടു വിദ്യാര്‍ഥിയായ മകള്‍ നസിയ വാതില്‍ തുറന്ന് ഉറക്കെ കരഞ്ഞതോടെ നേരത്തെ അടുക്കളയോടു ചേര്‍ന്നുള്ള മുറിയില്‍ തയാറാക്കിയ കുരുക്കില്‍ ഇസ്മയില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളും സഹോദരന്റെ മക്കളും ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.