കാറ്റും മഴയും ഹരികുമാറിന്റേതല്ലെന്ന് ഫെഫ്ക

Posted on: March 1, 2016 3:21 pm | Last updated: March 1, 2016 at 3:21 pm

HARIKUMARതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും തുടങ്ങി. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥപറഞ്ഞ ഹരികുമാര്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ‘കാറ്റും മഴയും’ എന്ന ചിത്രത്തിന്റെ കഥ ഹരികുമാറിന്റേതല്ലെന്നു ഫെഫ്ക പറഞ്ഞു.

കഥ നജീം കോയയുടേതാണെന്ന് സമ്മതിച്ച് ഹരികുമാര്‍ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നെന്നും ഫെഫ്ക അറിയിച്ചു. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റലില്‍ ഹരികുമാര്‍ എന്നാണെന്നു അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വ്യക്തമാക്കി. ഉണ്ണി മുകന്ദനെ കേന്ദ്രകഥാപാത്രമാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചലചിത്രമാണ് കാറ്റും മഴയും.