സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു

Posted on: March 1, 2016 1:36 pm | Last updated: March 1, 2016 at 1:36 pm
SHARE

mohan roopതൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു. തൃശൂരിലെ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കിഴക്കേക്കോട്ട മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ കരിമ്പനക്കല്‍ വീട്ടിലാണ് മരിച്ചതായി കണ്ടത്. മരണ കാരണം വ്യക്തമല്ല. 1984ല്‍ വേട്ട എന്ന സിനിമയിലൂടെയാണ് ചലചിത്ര സംവിധാന രംഗത്തേക്ക് എത്തിയത്. നുള്ളി നോവിക്കാതെ, ഇവരെ സൂക്ഷിക്കുക, വര്‍ഷങ്ങള്‍ പോയതറിയാതെ, ശില്‍പി, എക്‌സ്‌ക്യൂസ്മീ..ഏതു കോളജിലാ, സ്പര്‍ശം, തമിഴ് ചിത്രങ്ങളായ കണ്‍കള്‍ അറിയാമല്‍, തൂത്തുവന്‍ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്.