ആനക്കൊമ്പിന്റെ അവകാശി മോഹന്‍ലാല്‍ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍

Posted on: March 1, 2016 9:10 am | Last updated: March 1, 2016 at 9:10 am

mohanlalകൊച്ചി: സിനിമാ നടന്‍ മോഹന്‍ ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നിക്ഷിപ്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആനക്കൊമ്പ് മോഹന്‍ലാലിന് വിട്ടു നല്‍കിയ വനം വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ഓള്‍ കോരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിച്ചതിന് 2012ല്‍ വനം വകുപ്പ് കേസെടുത്തിരുന്നു. കേസെടുത്തതിന് ശേഷം മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ വിട്ടു നല്‍കിയ മജിസ്റ്റട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹരജി. ഉടമസ്ഥാവകാശം നിക്ഷിപ്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഉത്തരവില്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ വ്യക്തമാക്കി.