ലോഞ്ചിംഗിന് തൊട്ടുമുമ്പ് മാംഗോ ഫോണ്‍ ഉടമകള്‍ അറസ്റ്റില്‍

Posted on: February 29, 2016 7:39 pm | Last updated: February 29, 2016 at 11:56 pm
SHARE

m-phone-owner.jpg.image.576.432കൊച്ചി: ആപ്പിളിനെ വെല്ലാന്‍ മാങ്ങയെ കൂട്ടുപിടിച്ച് സ്മാര്‍ട്ട്‌ഫോണുമായെത്തിയ മലയാളികള്‍ രണ്ട് കോടി രൂപ തട്ടിച്ച കേസില്‍ അറസ്റ്റില്‍. എം ഫോണ്‍ ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് അറസ്റ്റിലായത്. ബാങ്ക് ഓഫ് ബറോഡ നല്‍കിയ തട്ടിപ്പു കേസിലാണ് അറസ്റ്റ്.

അപ്പിളിനെ വെല്ലുന്ന ഫോണ്‍ ഇന്ന് പുറത്തിറങ്ങുന്നു എന്ന് കാണിച്ച് പരസ്യം നല്‍കിയിരുന്നു. ഉദ്ഘാടനത്തിനായി കൊച്ചിലെ മെറിഡിയന്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് ഇവരെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലടക്കം നിരവധി സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു

മാംഗോ ഫോണ്‍ അഥവാ എം ഫോണ്‍ എന്നായിരുന്നു ഇവര്‍ പുറത്തിറക്കാന്‍ പോവുന്ന ഫോണിന്റെ പേര്. മാംഗോ ഫോണിനെതിരെ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഐഫോണിന് ആപ്പിളാണ് ലോഗോയെങ്കില്‍ എംഫോണിന് മാങ്ങയാണ് ചിഹ്നം. ഫോര്‍ജി സംവിധാനവും ത്രീഡി സവിശേഷതയുമുള്ള ഫോണുകള്‍ക്ക് 5,800 മുതല്‍ 34,000 രൂപ വരെയാണ് വിലയുണ്ടാവുകയെന്നും ഇവര്‍ പരസ്യം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ 5 ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നും കമ്പനി അവകാശപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here