രാജ്യസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസും ജെഡിയുവും

Posted on: February 25, 2016 3:15 pm | Last updated: February 25, 2016 at 4:35 pm
SHARE

veerendra kumar

തിരുവനന്തപുരം: കേരളത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും ജെഡിയുവും മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു. എം പി വീരേന്ദ്രകുമാറാവും ജെഡിയു സ്ഥാനാര്‍ഥി.

കേരളത്തില്‍ നിന്നും ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിലും മാര്‍ച്ച് 21ന് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച് നാലിന് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 11 വരെ പത്രികകള്‍ സമര്‍പ്പിക്കാം.

എകെ ആന്റണി, കെഎന്‍ ബാലഗോപാല്‍, ടിഎന്‍ സീമ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. എംഎല്‍എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിന് രണ്ടും എല്‍ഡിഎഫിന് ഒരു സീറ്റും ലഭിക്കും. സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എകെ ആന്റണി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.