ജെഎന്‍യു വിദ്യാര്‍ഥികളെ വിമര്‍ശിച്ച ബിജെപി എംഎല്‍എ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പുറത്ത്

Posted on: February 24, 2016 8:13 pm | Last updated: February 24, 2016 at 8:14 pm

mlaന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ വ്യഭിജാരികളും മദ്യപാനികളുമാണെന്ന് അധിക്ഷേപിച്ച ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോ വൈറലാകുന്നു. ജെഎന്‍യു ക്യാമ്പസില്‍ നിന്നും പ്രതിദിനം 3000 ഉപയോഗിച്ച കോണ്ടവും 10000 സിഗരറ്റ് കുറ്റികളും 3000 ബിയര്‍ കുപ്പികളും 50000 എല്ലിന്‍ കഷണങ്ങളും ലഭിക്കുന്നുവെന്ന വിവാദ പ്രസ്താവന ഗ്യാന്‍ദേവ് നടത്തിയിരുന്നു.mla..

പ്രസ്താവന വിവാദമായതോടെ വിദ്യാര്‍ത്ഥികളെയും പാര്‍ട്ടിയേയും അപമാനിച്ച ഈയാളെ ബിജെപി ശാസിച്ചിരുന്നു. എന്നാല്‍ സംഭവം ചൂടുപിടിച്ചതോടെ ഗ്യാന്‍ദേവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളും രംഗത്തു വന്നു. അതിനു പിന്നാലെ തന്നെ ഫെബ്രവരി 2ന് ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഈയാളുടെ വിവാദ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

യൂത്ത് പഞ്ചാബി സേവാസമിതി നടത്തിയ ലോഹ്‌രി മേളയിലാണ് എംഎല്‍എ ബാര്‍ നര്‍ത്തകിക്കൊപ്പം ആടിപ്പാടി കയ്യിലുണ്ടായിരുന്ന 500 രൂപ നര്‍ത്തകിക്ക് എറിഞ്ഞുകൊടുത്തത്.