പുലിറ്റ്‌സര്‍ ജേതാവുമായ ഹാര്‍പ്പര്‍ ലീ അന്തരിച്ചു

Posted on: February 19, 2016 10:32 pm | Last updated: February 19, 2016 at 10:32 pm
SHARE

ocfakjammnhzj98zi5orന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും പുലിറ്റ്‌സര്‍ ജേതാവുമായ ഹാര്‍പ്പര്‍ ലീ അന്തരിച്ചു. 89 വയസ്സായിരുന്നു. പ്രശസ്ത കൃതി ടു കില്‍ എ മോക്കിംഗ് ബേര്‍ഡിനാണ് പുലിറ്റ്‌സര്‍ ലഭിച്ചത്. 1926 ലായിരുന്നു ജനനം. സുഹൃത്ത് ലീയോടൊപ്പം എഴുതിയ കോള്‍ഡ് ബഌ് ആയിരുന്നു ആദ്യത്തെ കൃതി. 1960 ലാണ് ടു കില്‍ എ മോക്കിംഗ് ബേര്‍ഡ് എഴുതിയത്. 1961ലാണ് പുലിറ്റ്‌സര്‍ ലഭിച്ചത്. 1962 ല്‍ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഇറങ്ങി. അമേരിക്കയിലെ മികച്ച ചിത്രങ്ങളിലൊന്നായി തെരഞ്ഞെടുത്തിരുന്നു.

പുലിറ്റ്‌സര്‍ ജേതാവ് ജൂലൈയില്‍ ‘ടു കില്‍ എ മോക്കിംഗ് ബേഡി’ന്റെ രണ്ടാം ഭാഗം പോലെ ‘ഗോ സെറ്റ് എ വാച്ച്മാന്‍’ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here