പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്താനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Posted on: February 19, 2016 1:47 pm | Last updated: February 19, 2016 at 4:03 pm
SHARE

pathankot-reuters_ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമ താവളത്തിലെ ഭീകാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യ നല്‍കിയ തെളിവുകളുടെയും ഫോണ്‍നമ്പറുകളുടെയും അടിസ്ഥാനത്തിലാണ് പാകിസതാന്‍ പൊലീസ് അജഞാത വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എഫ്. ഐ. ആറില്‍ ആരുടെയും പേരു പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യ കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പാകിസ്താന്‍. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിചര്‍ച്ചയെ ബാധിച്ചിരുന്നു.

അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന വ്യോമത്താവളത്തിനുനേരെ ജനവരി രണ്ടിന് നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആറ് ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here