മോട്ടോറോള ഫോണുകള്‍ക്ക് ഫഌപ്കാര്‍ട്ടില്‍ വന്‍ വിലക്കുറവ്

Posted on: February 11, 2016 7:24 pm | Last updated: February 11, 2016 at 7:24 pm

mot-motog-turbo-hero-mx-d.jpg.image.784.410ന്യൂഡല്‍ഹി: മോട്ടോറോളയും ഫഌപ്കാര്‍ട്ടും തമ്മിലുള്ള ബന്ധത്തിന് രണ്ടുവര്‍ഷം തികയുന്നതിന്റെ ഭാഗമായി ഫഌപ്കാര്‍ട്ടില്‍ മോട്ടോ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. മോട്ടോ ശ്രേണിയിലെ പ്രമുഖ ബജറ്റ് ഫോണായ മോട്ടോ-ഇ (രണ്ടാം തലമുറ), 3ജി 2,000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കിയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വില്‍പ്പന വിലയായ 5,999 രൂപയില്‍ നിന്നുമാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. 6,999 രൂപയുടെ മോട്ടോ-ഇ (രണ്ടാം തലമുറ), 4ജി വേരിയന്റ് 3,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ സഹിതം വാങ്ങാനാകും.

10,999 രൂപ വില വരുന്ന മോട്ടോ ജി (മൂന്നാം തലമുറ), 16 ജിബി മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ 500 രൂപയുടെ വിലക്കുറവിനൊപ്പം 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടുത്തി ഏകദേശം 6500 രൂപയോളം വിലക്കുറവില്‍ ലഭിക്കും. മോട്ടോ ജി -യുടെ ടര്‍ബോ എഡിഷന് വില്‍പ്പന വിലയായ 11,999ല്‍ നിന്നും 500 രൂപയുടെ എക്‌സ്‌ചേഞ്ച് നേട്ടവും അതോടൊപ്പം ആകെ വിലയില്‍ നിന്നും 500 രൂപയുടെ കിഴിവും ലഭിക്കും.

മോട്ടോ എക്‌സ് പ്ലേയുടെ 16 ജിബി, 32 ജിബി മോഡലുകള്‍ക്കും മോട്ടോ എക്‌സ് സ്‌റ്റൈല്‍ ഫോണിനും ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഫെബ്രുവരി 11, 12 തിയതികളിലാണ് ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ പ്രകാരം എസ്ബിഐ ഡെബിറ്റ്&ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്ന ഓരോ മോട്ടോ ഫോണുകള്‍ക്കും 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും.