അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കോപ്റ്റര്‍ ഇടപാട്: മുഖ്യകണ്ണി ദുബെെ പോലീസിന്റെ വലയില്‍, വിട്ടുകിട്ടാന്‍ ഇന്ത്യ ഇന്റര്‍പോള്‍ സഹായം തേടി

Posted on: February 4, 2016 10:14 pm | Last updated: February 4, 2016 at 10:15 pm
SHARE

agusta-westland-new3ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടിലെ മുഖ്യകണ്ണിയെന്ന് കരുതുന്നയാള്‍ ദുബൈല്‍ പോലീസിന്റെ വലയിലായി. ക്രിസ്റ്റ്യന്‍ മിഷേല്‍ എന്ന 54കാരനാണ് അടുത്തിടെ ദുബൈ പോലീസിന്റെ പിടിയിലായത്. ഇയാളെ വിട്ടുകിട്ടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇന്റര്‍പോളിന് കത്തയച്ചിട്ടുണ്ട്.

2013ലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടിലെ അഴിമതി പുറത്തുവന്നത്. 610 ദശലക്ഷം യുഎസ് ഡോളറിന്റെ ഇടപാടില്‍ നിരവധി രാഷ്ട്രീയ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ആരോപണവിധേയരാണ്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ക്രിസ്റ്റ്യനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. കോപ്റ്റര്‍ ഇടപാടില്‍ മുഖ്യ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചത് ക്രിസ്റ്റിയനാണെന്നാണ് ആരോപിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here