സൗഹൃദങ്ങളുടെ സമ്പത്തുമായി ഖാദര്‍ ഏറാമല സ്വദേശത്തേക്ക്

Posted on: February 2, 2016 9:07 pm | Last updated: February 2, 2016 at 9:07 pm
SHARE
ഖാദര്‍ ഏറാമല
ഖാദര്‍ ഏറാമല

ദുബൈ: 38 വര്‍ഷത്തെ പ്രവാസം മതിയാക്കി ഖാദര്‍ ഏറാമല സ്വദേശത്തേക്ക്. മയ്യഴി പുഴയുടെ തീരത്തെ മുക്കാളി സ്വദേശി ഖാദര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി 1978ല്‍ ദ്വാരക എന്ന കപ്പലിലാണ് പ്രവാസ മണ്ണിലേക്ക് എത്തി. ബഹ്‌റൈനിലും ദുബൈയിലും ആദ്യം ജോലിക്കാരനായും പിന്നീട് ചെറുകിട ബിസിനസുകാരനായും ജീവിതം മുമ്പോട്ട് നീക്കി. ദുബൈ കെ എം സി സി സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലേഖനങ്ങളിലൂടെ പത്രങ്ങളില്‍ നിറഞ്ഞു നിന്ന നാമമായിരുന്നു ഖാദര്‍. യു എ ഇയില്‍ പല ഭാഗങ്ങളില്‍ നടന്ന ക്വിസ് മത്സരങ്ങളിലെ സ്ഥിരം വിജയി കൂടി ആയിരുന്നു.