ബിജു രമേശിനെതിരെ ആഭ്യന്തരമന്ത്രി നിയമനടപടി സ്വീകരിക്കുന്നു

Posted on: February 2, 2016 9:14 am | Last updated: February 2, 2016 at 11:39 am
SHARE

chennithalaതിരുവനന്തപുരം: ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാനനഷ്ടക്കേസ് കൊടുക്കും. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് കേസ് കൊടുക്കുന്നത്. കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്ക് രണ്ടുകോടി രൂപ നല്‍കിയതായി കഴിഞ്ഞ ദിവസം ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇത് അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമാണെന്ന് കാണിച്ചാണ് ചെന്നിത്തല നിയമനടപടിക്കൊരുങ്ങുന്നത്.