സിക വൈറസ് വ്യാപനം: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted on: February 2, 2016 9:07 am | Last updated: February 2, 2016 at 12:33 pm
SHARE

sikaന്യൂയോര്‍ക്ക്: സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഭീതിവിതച്ച സിക വൈറസ് മറ്റു അമേരിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചതോടെയാണ് പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ ഇടപെടല്‍.

ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കാനും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ജനീവയില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗം വിലയിരുത്തി. കൊതുക് പരത്തുന്ന സിക വൈറസ് നവജാത ശിശുക്കളില്‍ തലച്ചോറിന് ഗുരുതര രോഗങ്ങളുണ്ടാക്കുന്നവയാണ്. സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയില്‍ 2400 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ജനിച്ചത്.