ലഹരിമരുന്നുകള്‍ പിടികൂടി

Posted on: February 1, 2016 6:47 pm | Last updated: February 1, 2016 at 6:47 pm
SHARE

lahariഅബുദാബി: അല്‍ ഐന്‍, അജ്മാന്‍ എന്നിവിടങ്ങളില്‍ ലഹരി മരുന്നുകള്‍ക്കെതിരെ റെയ്ഡ് നടത്തിയതായി പോലീസ് അറിയിച്ചു. രണ്ടിടങ്ങളില്‍ നിന്നുമായി 7.9 ലക്ഷം ഗുളികകള്‍ പിടികൂടിയതായി സി ഐ ഡി വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശിദ് വ്യക്തമാക്കി. അല്‍ ഐനില്‍ ഒരു വില്ലയില്‍ നിന്നാണ് ഗുളികകള്‍ പിടികൂടിയത്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി അടുത്തവീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിച്ചു. ഇയാളെ ഇവിടെനിന്ന് പോലീസ് പിടികൂടിയെന്നും കേണല്‍ വ്യക്തമാക്കി. അജ്മാനില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.