വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം: ആധുനിക അരിമില്‍ പ്രവര്‍ത്തനം നിശ്ചലം

Posted on: February 1, 2016 10:53 am | Last updated: February 1, 2016 at 10:53 am
SHARE

RICE MILLആലത്തൂര്‍:സിവില്‍ സപ്ലൈസും കൃഷി വകുപ്പും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തനം നിശ്ചലം. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കിലെ ആയിരകണക്കിന് കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ കഴിഞ്ഞ ഇടത് മുന്നണിയുടെഭരണക്കാലത്താണ് പവര്‍ത്തനം ആരംഭിച്ചതെങ്കിലും പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസങ്ങള്‍ക്കകം നിശ്ചലമാകുകയായിരുന്നു സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ല് ഇവിടെ കൊണ്ടുവന്ന് അരിയാക്കി റേഷന്‍ കട വഴി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക റൈസ്മില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കര്‍ഷകരുള്ള ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകരുടെ നെല്ല് സംഭരിച്ച് ഇവിടെ കൊണ്ടുവന്ന് അരിയാക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ നെല്ല് സംഭരണം യഥാസമയം നടക്കുകയും കര്‍ഷര്‍ക്ക് കൃത്യസമയത്ത് പണം ലഭിക്കുകയും ചെയ്തിരുന്നു. നെല്ലിലെ ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞ് സ്വകാര്യമില്ലുകാര്‍ നടത്തുന്ന ചൂഷണം ഇല്ലാതാക്കാനും മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞു. മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തിച്ചാല്‍ നെല്ല് സംഭരണം കാര്യക്ഷമമാകും.
ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സംഭരിക്കുന്ന നെല്ല് മുഴുവന്‍ സ്വകാര്യമില്ലുകാര്‍ക്ക് ലഭിക്കുന്നു. ഇവരാകട്ടെ വ്യാജ പിആര്‍എസ് ഉണ്ടാക്കി സപ്ലൈകോയില്‍ നിന്ന് പണം തട്ടുകയും ചെയ്യുന്നു. ഇതിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. സ്വകാര്യമില്ലുകളിലേക്ക് നെല്ല് നല്‍കിയ കര്‍ഷകരുടെ സര്‍വേ നമ്പര്‍ ഉപയോഗിച്ച് സപ്‌ളൈകോയില്‍ നെല്ല് നല്‍കിയതായി വ്യാജരേഖയുണ്ടാക്കി കര്‍ഷകരുടെ ബേങ്ക് അ ക്കൗണ്ടിലേക്ക് പണം എത്തിക്കുകയാണ്.
കര്‍ഷകനെ തെറ്റിദ്ധരിപ്പിച്ച് അ ക്കൗണ്ടില്‍വന്ന പണം തട്ടിയെടുക്കുകയും ചെയ്യുന്നു. അടുത്തിടെയാണ് തോട്കാടില്‍ ഒരു കര്‍ഷകന്‍ ഈ തട്ടിപ്പിനെതിരെ പരാതി നല്‍കിയത്. കൃഷിവകുപ്പും സിവില്‍സപ്ലൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
നടത്തിപ്പ് ചുമതല സിവില്‍സപ്ലൈസ് വകുപ്പിനാണെന്നും അല്ലെന്നുമുള്ള തര്‍ക്കം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ചരമക്കുറിപ്പെഴുതുന്നു.
1988ല്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയാണ് സോളാര്‍ പവര്‍ പഌന്റ് ഇവിടെ സ്ഥാപിച്ചത്. കൊയ്‌തെടുക്കുന്ന നെല്ല് അതേപടി ഇവിടെ കൊണ്ടുവന്ന് സോളാര്‍ ഊര്‍ജത്തില്‍ ഉണക്കി അരിയാക്കുന്ന പ്രക്രിയയാണ് ഉദ്ദേശിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here