ടി എന്‍ ഗോപകുമാര്‍ സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകന്‍ സാരംഗി റിയാദ്

Posted on: January 30, 2016 6:52 pm | Last updated: January 30, 2016 at 6:52 pm

tn gopakumarറിയാദ്: മാധ്യമരംഗത്ത് മൂന്നര പതിറ്റാണ്ടിലേറെ നീണ്ട നിറസാന്നിധ്യമായിരുന്ന ടി എന്‍ ജി എന്നറിയപ്പെടുന്ന ടി എന്‍ ഗോപകുമാറിന്റെ നിര്യാണത്തില്‍ സാരംഗി കലാ സാംസ്‌ക്കാരിക വേദി അനുശോചനം രേഖപെടുത്തി. ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയിലൂടെ അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുമ്പില്‍ എത്തിക്കാനും നിരാലംബരായ ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കാനും കഴിഞ്ഞത് ടിഎന്‍ ഗോപകുമാറിന്റെ മാധ്യമ പ്രവര്‍ത്തനരംഗത്തെ പ്രത്യേക നേട്ടമായി സാരംഗി വിലയിരുത്തുന്നു
കണ്ണാടി എന്ന അനിതരസാധാരണമായ വാര്‍ത്താ ധിഷ്ഠിത പരിപാടിയിലൂടെ ശ്രദ്ധേയമായ ഏടുകള്‍ ആണ് ടി എന്‍ ഗോപകുമാര്‍ തുന്നിചേര്ത്തലത്. ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ടി എന്‍ ഗോപകുമാറിന്റെ ആകസ്മിക മരണം മാധ്യമ ലോകത്തിനും പൊതുസമൂഹത്തിനും തീരാനഷ്ട്ടമാണെന്ന് സാരംഗി കലാസാംസ്‌കാരിക വേദി പത്രക്കുറിപ്പിലൂടെ അറിയിച്ചു.