ഫെഡററെ വീഴ്ത്തി ജൊകോവിച് ഫൈനലില്‍

Posted on: January 29, 2016 12:28 am | Last updated: January 29, 2016 at 12:28 am

Novak Djokovicമെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണില്‍ ആറാം തവണയും സെര്‍ബിയയുടെ നൊവാക് ജൊകോവിച് ഫൈനലില്‍. റോജര്‍ ഫെഡററെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി. 6-1,6-2,3-6,6-3 നാണ് ലോക ഒന്നാം നമ്പറായ ജൊകോവിചിന്റെ ജയം. വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്-കെര്‍ബെര്‍ ഫൈനലിനും കളമൊരുങ്ങി.
ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരങ്ങളായ സാനിയ മിര്‍സയും ലിയാണ്ടര്‍ പെയ്‌സും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും ? അതിശയിക്കേണ്ടതില്ല, സാനിയ മിര്‍സ കരുത്തറിയിച്ചിരിക്കുന്നു ! ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിചും ചേര്‍ന്ന സഖ്യം ലിയാണ്ടര്‍ പെയ്‌സും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സഖ്യത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തി. ഡബിള്‍സില്‍ സാനിയയുടെ പങ്കാളിയായ മാര്‍ട്ടിന ഹിംഗിസ് എതിര്‍മുഖത്തെത്തിയതും മത്സരത്തെ ശ്രദ്ധേയമാക്കി. 7-6 (1), 6-3 നായിരുന്നു സാനിയ-ഡോഡിച് സഖ്യത്തിന്റെ സെമിഫൈനല്‍ പ്രവേശം.
സാനിയ-മാര്‍ട്ടിന സഖ്യം ഡബിള്‍സില്‍ ഫൈനലിലെത്തിയിട്ടുണ്ട്. ആസ്‌ത്രേലിയന്‍ ഓപണില്‍ ആദ്യമായിട്ടാണ് സാനിയ ഡബിള്‍സ് ഫൈനല്‍ കളിക്കുന്നത്. 2012 ല്‍ റഷ്യയുടെ എലേന വെസ്‌നിനക്കൊപ്പം സെമി വരെയെത്തിയതാണ് മുന്‍കാലത്തെ മികച്ച പ്രക