ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഒബാമ

Posted on: January 24, 2016 7:21 pm | Last updated: January 25, 2016 at 5:03 pm

obamaവാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരേ പാക് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഭീകരവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ കാലമായി ഇന്ത്യക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പത്താന്‍കോട് വ്യോമസേന താവളത്തില്‍ സംഭവിച്ചത്. ഇത്തരം സംഘടനകള്‍ക്കെതിരേ തീര്‍ച്ചയായും പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നും ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേ യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തെ ഉറപ്പിക്കുന്നത് ഇത്തരം ദുരന്തങ്ങളാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തെയും വിഘടനവാദത്തെയും തടയുന്നതിനായി ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തുടക്കം കുറിച്ച ചര്‍ച്ചകളെ പ്രശംസിച്ച ഒബാമ, ഇന്ത്യ-യുഎസ് ബന്ധം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായും പറഞ്ഞു.