‘കേരള യാത്ര വര്‍ഗീയതക്കെതിരായ മതേതര മുന്നേറ്റം’

Posted on: January 21, 2016 8:48 pm | Last updated: January 21, 2016 at 8:48 pm
കേരള യാത്രാ വിളംബര  സമ്മേളനത്തില്‍  സി മോയിന്‍ കുട്ടി എം എല്‍ എ സംസാരിക്കുന്നു
കേരള യാത്രാ വിളംബര
സമ്മേളനത്തില്‍
സി മോയിന്‍ കുട്ടി എം എല്‍ എ സംസാരിക്കുന്നു

ദോഹ: സമീപ കാലത്ത് കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ വിതറിയ മാലിന്യങ്ങള്‍ തൂത്തു വാരുകയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് നടത്തുന്ന കേരള യാത്രയുടെ ലക്ഷ്യമെന്നു ജാഥാ കോ ഓര്‍ഡിനേറ്റര്‍ സി മോയിന്‍ കുട്ടി എം എല്‍ എ പറഞ്ഞു. കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേരള യാത്രാ വിളംബര സമ്മേളനത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയുടെ വിഷ വിത്തുകളെ നിര്‍ലോഭം വളര്‍ത്തുന്ന നിലപാടിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് കത്തി വെക്കുമ്പോള്‍ അതിനെ തടയിടാനുള്ള ബാധ്യത മതേതര ശക്തികള്‍ക്കുണ്ട്. കോണ്‍ഗ്രസിന്റെ തകര്‍ച്ച മതേതരത്വത്തിന്റെ തകര്‍ച്ചയിലാണ് എത്തിക്കുകയെന്ന് ഇടതു പക്ഷം മനസ്സിലാക്കണം.
സമ്മേളനം കെ എം സി സി സ്ഥാപക പ്രസിഡന്റ് പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ ബാബു അധ്യക്ഷത വഹിച്ചു. സി മോയിന്‍ കുട്ടി എം എല്‍ എ ക്ക് സഫാരി ഗ്രൂപ്പ് എം ഡി സൈനുല്‍ ആബിദീന്‍, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി വി മുഹമ്മദലിക്ക് കെ എം സി സി ഖജാഞ്ചി അലി പള്ളിയത്ത്, യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഇഖ്ബാലിന് കെ എം സി സി അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ പി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പി വി മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. മമ്മു കെട്ടുങ്ങല്‍, വി വി മുഹമ്മദലി, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, സലിം നാലകത്ത്, സൈനുല്‍ ആബിദീന്‍ സംസാരിച്ചു. സംസ്ഥാന നേതാക്കളായ എ വി എ ബക്കര്‍, അലി പള്ളിയത്ത്, മുഹമ്മദലി സംബന്ധിച്ചു.