ബിജെപിയുടേത് തിരഞ്ഞെടുപ്പില്‍ മാത്രം ഉയര്‍ന്നുവരുന്ന രാമക്ഷേത്രം: മായാവതി

Posted on: January 15, 2016 8:26 pm | Last updated: January 15, 2016 at 8:26 pm
SHARE

mayawati-kh0H--621x414@LiveMintലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപിയും ആര്‍എസ്എസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹിന്ദുത്വ ശക്തികള്‍ രാമക്ഷേത്ര പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. രാമക്ഷേത്ര നിര്‍മാണമല്ല ജനങ്ങള്‍ക്ക് ആവശ്യം സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുകയാണു വേണ്ടതെന്നും അവര്‍ പറഞ്ഞു. തന്റെ 60 -ാം പിറന്നാളുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മായാവതി ബിജെപിയെ കടന്നാക്രമിച്ചത്.

ബിജെപിയും ആര്‍എസ്എസും വര്‍ഗീയത ആളിക്കത്തിക്കാനാണു ശ്രമിക്കുന്നത്. അവര്‍ രാമക്ഷേത്ര നിര്‍മാണ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ കാട്ടാള ഭരണത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുകയാണ് ആദ്യത്തെ പരിഗണനയെന്നും മായാവതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here