രക്തദാന ക്യാമ്പ് നടത്തി

Posted on: January 15, 2016 8:19 pm | Last updated: January 15, 2016 at 8:19 pm
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ നടത്തിയ രക്തദാന ക്യാമ്പ്‌
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ നടത്തിയ രക്തദാന ക്യാമ്പ്‌

ദോഹ: നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നടന്ന ക്യാമ്പില്‍ ഹീലിംഗ് ടച്ച്, തളിര്‍ സംഘടനാ അംഗങ്ങളും നസീം അല്‍ റബീഹ് ജീവനക്കാരുമുള്‍പ്പെടെ നിരവധി പേര്‍ രക്തദാനം നടത്തി. ജന. മാനേജര്‍ ഡോ. മുനീര്‍ അലി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് കാസിം ഹാരിദ് ഉദ്ഘാടനം ചെയ്തു. സി ഇ ഒ ബാബു ഷാനവാസ്, അസി. അഡ്മിന്‍ മാനേജര്‍ റിഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ് പങ്കെടുത്തു .